ഉംറയ്ക്ക് പുറപ്പെട്ട വനിതയ്ക്ക് വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന് റിയാദില്‍ അടിയന്തിര ലാന്റിംഗ്

Web Desk
1 Min Read

റിയാദ്: കോഴിക്കോടു നിന്നും ജിദ്ദയിലേക്കുള്ള വിമാനത്തില്‍ ഉംറ തീര്‍ഥാടകയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി ലാന്റ് ചെയ്തത്. ഉടന്‍ ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

city exchange

മലപ്പുറം സ്വദേശിനിയായ വനിതയോടൊപ്പം ഭര്‍ത്താവും മകളും മരുമകനും ഉള്‍പ്പെടുന്ന സംഘം സ്വകാര്യ ഗ്രൂപ്പിനോടൊപ്പം നടത്തിയ ഉംറ യാത്രയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോഴിക്കോടു നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു തുടങ്ങിയ ഇവര്‍ക്ക് വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്കിയിരുന്നു. അസ്വസ്ഥതയ്ക്ക് മാറ്റമില്ലാതിരുന്നതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്റിംഗിന് ശ്രമം നടത്തിയത്.

റിയാദിലെ ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച വനിതയെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!