

റിയാദ്: സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പുതിയ പ്രധാനമന്ത്രി. സൗദി ഭരണാധികാരി സല്മാന് രാജാവാണ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം.

പ്രതിരോധ സഹമന്ത്രി ബിന്‍ സല്മാന് രാജകുമാരനെ പ്രതിരോധ മന്ത്രിയായും തലാല്‍ അല്‍ ഉതൈബിയെ ഉപപ്രതിരോധ മന്ത്രിയായും യൂസഫ് ബിന്‍ അബ്ദുല്ല അല്‍ ബെന്യാനെ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്ന് നടക്കുകയെന്ന് എസ് പി എ റിപ്പോര്‍ട്ടില്‍ പറുന്നു. മറ്റ് മന്ത്രിമാര്‍ പഴയത് പോലെ തുടരും.
