

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ യൂത്ത് വിംഗ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി ചേര്‍ന്ന് ഇന്റര്‍ എ ഒ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 16 മുതല്‍ 23 വരെ ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ഫുട്ബാളിന് വലിയ പങ്ക് വഹിക്കാനാവുമെന്നും ഐ സി സി യൂത്ത് വിംഗുമായി ചേര്‍ന്ന് അഭിമാനമുണ്ടെന്നും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ശാരീരിക ക്ഷമതയോടൊപ്പം സാംസ്‌ക്കാരിക കൈമാറ്റത്തിനുള്ള ഇടമുണ്ടാക്കുകയും ഇന്ത്യന്‍ സമൂഹത്തിനിടയിലെ ഐക്യം നിലനിര്‍ത്തുകയുമാണ് ടൂര്‍ണമെന്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ സി സി യൂത്ത് വിംഗ് വൈസ് ചെയര്‍മാന്‍ വിനോദ് കുമാര്‍ പാടല പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ഐ സി സി യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ സജീവ് സത്യശീലന്‍, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി സി യൂത്ത് വിംഗ് വൈസ് ചെയര്‍മാന്‍ വിനോദ് കുമാര്‍ പാടല എന്നിവര്‍ പങ്കെടുത്തു.

