

ദോഹ: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം ഒക്ടോബര്‍ 23ന് ഞായറാഴ്ച മുതല്‍ മാസ്ക് ധരിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ആരോഗ്യ കേന്ദ്രങ്ങളിലല്ലാതെ മറ്റൊരിടത്തും മാസ്ക് നിര്‍ബന്ധമല്ല.

എന്നാല്‍ അടച്ചിട്ട മുറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കളുമായി സമ്പര്‍ക്കം പുലര്‍ത്തന്ന ജീവനക്കാര്‍ക്കും ജോലി സമയങ്ങളില്‍ മാസ്ക് ധരിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

