

ദോഹ: ഖത്തരി സഹോദരങ്ങള്‍ കാറിന് തീപിടിച്ച് മരിച്ചു. ശമാല്‍ റോഡിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. സൈഫ്, നൂറ, മൗദ സയീദ് അല്‍ യിഫായി എന്നിവരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൂന്നുപേരുടേയും മൃതദേഹങ്ങള്‍ മിസൈമീര്‍ ഖബര്‍സ്ഥാനില്‍ ശനിയാഴ്ച ഖബറടക്കി. ഇവരുടെ മരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുഹൃത്തുക്കളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ നൂറുകണക്കിന് പേരാണ് അനുശോചനം അറിയിച്ചത്.
