ഇന്ത്യന്‍ കളിയാരാധര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തര്‍ കാണാനെത്തുന്ന ഇന്ത്യക്കാരായ ഫുട്ബാള്‍ ആരാധകര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി ഏതാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ നമ്പറുകളായ 00974 3993 1874, 3993 67599, 3993 4308 എന്നിവയില്‍ ടെലിഫോണ്‍ വഴിയോ വാട്‌സ്ആപ് വഴിയോ ബന്ധപ്പെടാവുന്നതാണ്. 00974 5564 7502, 55667569 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. എംബസിയുടെ [email protected] എന്ന ഇ-മെയില്‍ വഴിയും ബന്ധപ്പെടാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

city exchange

ഗുരുതരാവസ്ഥകളുണ്ടായാല്‍ പൊലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കായി 999 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് @IndianEmbassyQatar, ട്വിറ്റര്‍ @IndEmbDoha എന്നിവയിലൂടെ എംബസിയുമായി എല്ലാ സമയത്തും ബന്ധം സ്ഥാപിക്കാവുന്നതാണ്.

- Advertisement -
Ad image

ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റായ www.indianembassyqatar.gov.in സന്ദര്‍ശിക്കേണ്ടതും ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ India in Qatar ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!