

ദോഹ: ഫിഫ ലോക കപ്പ് 2022ന് പിന്തുണ നല്‍കി ഖത്തര്‍ കെ എം സി സി കല്പറ്റ മണ്ഡലം മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ വിംഗ് മുന്‍തസ പാര്‍ക്കില്‍ വാക്ക് വിത്ത് ഖത്തര്‍ പ്രഭാത സവാരി സംഘടിപ്പിച്ചു.

കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മാനന്തവാടി ഫ്‌ളാഗ് ഓഫ് ചെയ്തു. സവാരിക്ക് ജില്ലാ സെക്രട്ടറി അഷ്റഫ് പൂന്തോടന്‍, ജില്ല ട്രഷറര്‍ അബു മണിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് നാസര്‍ അമ്മാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഹാഷിര്‍, മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ വിംഗ് കണ്‍വീനര്‍ നാസര്‍ കണിയാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
