കണ്ണൂര്‍ വിമാനത്താവളം: ദുരവസ്ഥ പരിഹരിക്കണമെന്ന് മേയര്‍

Web Desk
0 Min Read

ദുബൈ: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് കണ്ണൂര്‍ മേയര്‍. ഷാര്‍ജയില്‍ ദുബൈ കണ്ണൂര്‍ കെ എം സി സിയുടെ പ്രവാസോത്സവ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണൂര്‍ മേയര്‍.

city exchange

ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്ക് ആവശ്യമാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുരടിപ്പ് മറികടക്കാന്‍ ശക്തവും പ്രായോഗികവുമായ നടപടികള്‍ വൈകരുത്. ലക്ഷക്കണക്കിന് കണ്ണൂര്‍ പ്രവാസികള്‍ക്ക് വിമാനത്താവളം പൂര്‍ണമായ അര്‍ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതില്‍ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!