ലോകകപ്പിന്റെ ആവേശം ആസ്വദിക്കാന്‍ ഖത്തറിലേക്ക് വരുന്നോ; ഹയ്യാ കാര്‍ഡ് വേണ്ട

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് ഖത്തറിലേക്കുള്ള വിസയായിരുന്നു ഹയ്യ കാര്‍ഡ്. അതില്ലാത്തവരെ നവംബര്‍ ഒന്നുമുതല്‍ ഖത്തറില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാലിതാ ഇന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഗള്‍ഫിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യാ കാര്‍ഡോ ലോകകപ്പ് കാണാനുള്ള ടിക്കറ്റോ ഇല്ലാതെ ഖത്തറിലേക്ക് വരാം. ലോകകപ്പിന്റെ ആരവങ്ങള്‍ നേരില്‍ അനുഭവിച്ചും പങ്കെടുത്തും മടങ്ങാം. സ്റ്റേഡിയത്തില്‍ കയറി കളി കാണണമെങ്കില്‍ ടിക്കറ്റും ഹയ്യാ കാര്‍ഡും വേണം.

city exchange

വിമാനത്താവളങ്ങള്‍ വഴിയും കര അതിര്‍ത്തിയിലൂടെയും ഖത്തറിലേക്ക് വരാന്‍ അനുവദിക്കും. ഫീസ് കൂടാതെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിക്കുമെന്ന് മാത്രമല്ല സ്വകാര്യ വാഹനങ്ങളിലും ഖത്തറിലേക്ക് വരാനുള്ള അനുമതിയുണ്ട്. എന്നാല്‍ സ്വകാര്യ വാഹനങ്ങളുമായി വരുന്നവര്‍ക്ക് ലാന്‍ഡ് പോര്‍ട്ടുകളിലൂടെ ഡിസംബര്‍ എട്ടു മുതലാണ് രാജ്യത്ത് പ്രവേശിക്കാനാവുക. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ 12 മണിക്കൂര്‍ മുമ്പ് റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന മാനദണ്ഡമുള്ളതിനാലാണ് പ്രവേശനം ഡിസംബര്‍ എട്ടുമുതലാക്കിയത്. വാഹന പ്രവേശന പെര്‍മിറ്റിന് ഫീസിനത്തില്‍ പണം നല്‍കേണ്ടതുമില്ല.

Share This Article
Leave a Comment
error: Content is protected !!