ഫ്രാന്‍സ് വീണ്ടും ഫൈനലില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസ്സിയും എംബാപ്പേയും ഏറ്റുമുട്ടും. ഡിസംബര്‍ 18ന് തീപാറുമ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഫുട്ബാള്‍ ലോകം കത്തിപ്പിടിക്കും.
കറുത്ത കുതിരകളായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സെമിയില്‍ അവസാനിപ്പിച്ചാണ് ഫ്രാന്‍സ് ഫൈനല്‍ ബെര്‍ത്ത് കണ്ടെത്തിയത്.

city exchange

കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ മൊറോക്കോയുടെ വല കുലുക്കിയ ഫ്രാന്‍സ് ഫൈനലിലേക്കുള്ള വഴി തുറന്നിരുന്നു. തിയോ ഹെര്‍ണാണ്ടസിന്റെ തീയുണ്ടയാണ് മൊറോക്കോ സ്വപ്‌നങ്ങളെ കരിച്ചു കളഞ്ഞത്.

21-ാം മിനുട്ടില്‍ പരിക്കേറ്റ് ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്‌സ് മടങ്ങിയത് മൊറോക്കോയ്ക്ക് അടിയായി. മിഡ്ഫീല്‍ഡര്‍ സലിം അമല്ലായാണ് പകരം ഗ്രൗണ്ടിലിറങ്ങിയത്.

- Advertisement -
Ad image

80-ാം മിനുട്ടില്‍ എംബാപ്പെയുടെ മുന്നേറ്റത്തിലൂടെ റന്‍ഡല്‍ കോലോ മുവാനി രണ്ടാമതും മൊറോക്കോയുടെ വല കുലുക്കിതോടെ മൊറോക്കോക്കാര്‍ മാനസികമായി അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു.

Share This Article
Leave a Comment
error: Content is protected !!