ഐ എഫ് എഫ് കെ സുവര്‍ണ ചകോരം ഉതാമയ്ക്ക്

Web Desk
1 Min Read

അറിയിപ്പ് മികച്ച മലയാള ചിത്രം; നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രേക്ഷക പുരസ്‌ക്കാരം

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബൊളീവിയന്‍ സിനിമ ഉതാമയ്ക്ക്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫിനും ലഭിച്ചു. ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചത്. പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക.

city exchange

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌ക്കാരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച സിനിമയ്ക്കുള്ള പ്രേക്ഷക പുരസ്‌ക്കാരം കരസ്ഥമാക്കിയത്.

മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌ക്കാരം പി എസ് ഇന്ദുവിന് ലഭിച്ചു. പ്രത്യേക ജൂറി പരാമര്‍ശം എ പ്ലെയ്‌സ് ഓഫ് അവര്‍ ഓണിനും നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന സിനിമയ്ക്ക് ഫിറോസ് ഘോറിക്കും ലഭിച്ചു. നവാഗത സംവിധായകനുള്ള കെ ആര്‍ മോഹന്‍ പുരസ്‌ക്കാരം അമര്‍ കോളനിക്ക് സിദ്ധാര്‍ഥ് ചൗഹാനും മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഫിപ്രസി അവാര്‍ഡ് ഔവര്‍ ഹോമിനും ലഭിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!