കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ ഉയരത്തില്‍ പറന്ന് ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം വീണ്ടും സ്വന്തമാക്കിയ ഖത്തര്‍ എയര്‍വെയ്‌സ് 2022ല്‍ തങ്ങളുടെ പറക്കല്‍ കൂടുതല്‍ ഉയരത്തിലാക്കി. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ്, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ ലൈന്‍ എന്നീ പുരസ്‌ക്കാരങ്ങളും ഖത്തര്‍ എയര്‍വെയ്‌സിനെ തേടിയെത്തിയിരുന്നു.

city exchange

ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവയും മികച്ച സേവനങ്ങളാണ് ലോകത്തിന് നല്കിയത്. ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോയ്ക്ക് അയാട്ടയുടെ സി ഇ ഐ വി ലൈവ് ആനിമല്‍സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. അക്രഡിറ്റേഷന്‍ ലഭിക്കുന്ന ലോകത്തിലെ നാലാമത്തെ എയര്‍ലൈനും മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതുമാണ് ഖത്തര്‍ എയര്‍വെയ്‌സ്.

ലോകത്തിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതും ഇരട്ട എന്‍ജിനുമുള്ള ബോയിംഗ് 777-8 വിമാനങ്ങള്‍ അന്‍പതോളം നിലവില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് പുതിയ സര്‍വീസുകളും ആരംഭിച്ചിരുന്നു. മാത്രമല്ല ഖത്തര്‍- സൗദി അറേബ്യ സര്‍വീസിന്റെ കാല്‍നൂറ്റാണ്ടും ആഘോഷിച്ചു.

- Advertisement -
Ad image

പറക്കലിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ 1.54 ബില്യന്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭമാണ് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചത്.

Share This Article
Leave a Comment
error: Content is protected !!