

ദോഹ: തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിനില്‍ 2022 ഡിസംബറില്‍ പുതിയ റിക്രൂട്ട്മെന്റിനായി മന്ത്രാലയത്തിന് 5,616 അഭ്യര്‍ഥനകളാണ് ലഭിച്ചതെന്ന് അറിയിച്ചു. അതില്‍ 2,569 എണ്ണമാണ് അംഗീകരിച്ചത്. അതേസമയം തൊഴില്‍ പരിഷ്ക്കരിക്കാനുള്ള 3,376 അഭ്യര്‍ത്ഥനകളില്‍ 3,374 എണ്ണവും അംഗീകരിച്ചതായി അറിയിച്ചു.

പെര്‍മിറ്റ് പുതുക്കാനുള്ള 561 അഭ്യര്‍ഥനകളും പുതിയ പെര്‍മിറ്റ് നല്‍കാനുള്ള 459 അഭ്യര്‍ഥനകളും നല്കിയ പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള 224 അഭ്യര്‍ഥനകളും ഉള്‍പ്പെടെ ഡിസംബറില്‍ വര്‍ക്ക് പെര്‍മിറ്റിനായി മന്ത്രാലയത്തിന് സമര്‍പ്പിച്ച അപേക്ഷകളുടെ എണ്ണം ഏകദേശം 1,244 ആണെന്ന് ബുള്ളറ്റിന് പറയുന്നു.

രാജ്യത്തെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സ്ഥാപനങ്ങള്‍ എത്രത്തോളം പാലിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ ലേബര്‍ ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റ് ഡിസംബറില്‍ വിവിധ മേഖലകളില്‍ 3,375 പരിശോധന കാമ്പെയ്നുകളാണ് നടത്തിയത്. കാമ്പെയ്നുകളുടെ ഫലമായി 695 ലംഘനങ്ങളും 592 മുന്നറിയിപ്പുകളുമാണ് രേഖപ്പെടുത്തിയത്.
തൊഴിലുമായി ബന്ധപ്പെട്ട് ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച 1,757 പരാതികളില്‍ 389 എണ്ണം തീര്‍പ്പാക്കി. 249 എണ്ണം തൊഴില്‍ തര്‍ക്ക പരിഹാര സമിതികളിലേക്ക് റഫര്‍ ചെയ്തു.
മന്ത്രാലയത്തിന് 62 വീട്ടുജോലിക്കാരുടെ പരാതികളാണ് ലഭിച്ചത്. അതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. എട്ടെണ്ണം തൊഴില്‍ തര്‍ക്ക പരിഹാര സമിതികളിലേക്ക് റഫര്‍ ചെയ്തു. അതേസമയം ലേബര്‍ റിലേഷന്‍സ് വകുപ്പിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 89 റിപ്പോര്‍ട്ടുകളും തീര്‍പ്പാക്കി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

