

ആലുവ: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖ്യ കവാടമായ അത്താണിയില്‍ രണ്ടു വര്‍ഷത്തിലേറെയായി നിലവിലുള്ള രണ്ടു കംഫര്‍ട്ട് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നില്ല. കുട്ടികളും വനിതകളടക്കമുള്ള യാത്രക്കാരും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരികളടക്കമുള്ള പൊതുജനം ഇതുമൂലം വലിയ ദുരിതത്തിലാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് ലക്ഷങ്ങള്‍ ചെലവാക്കി പണികഴിപ്പിച്ച അത്താണി എയര്‍പോര്‍ട്ട് സിഗ്നല്‍ ജംഗ്ഷനിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ കോവിഡ് മഹാമാരിക്ക് മുന്‍പ് വരെ പ്രവര്‍ത്തിച്ചിരുന്നതാണ്. അത്താണി ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള കംഫര്‍ട്ട് സ്റ്റേഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തൊഴിലാളികളെ നിയമിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലിച്ച് കൊണ്ടു പോകുന്നതില്‍ എ ഗ്രേഡ് പഞ്ചായത്തായ നെടുമ്പാശ്ശേരി ഗ്രമപഞ്ചായത്ത് അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ അന്താരാഷ്ട്ര അത്താണി എയര്‍പോര്‍ട്ട് സിഗ്നല്‍ ജംഗ്ഷനില്‍ ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി കുത്തിയിരുപ്പ് സമരം നടത്തി.

രൂപേഷ് പൊയ്യാട്ട് അധ്യക്ഷത വഹിച്ചു. എം എ ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. ലത ഗംഗാധരന്‍, സി സുമേഷ്, വി വി ഷണ്‍മുഖന്‍, സേതുരാജ് ദേശം, ബാബു കരിയാട്, എം സി രാജേന്ദ്രന്‍, അരുണ്‍ കെ വി, കെ മധുസൂദനന്‍, വി പി ഷാജി, പി ആര്‍ പ്രസന്നകുമാര്‍, സുനില്‍ കോട്ടുക്കല്‍, എ വി ഏലിയാസ്, ജിനു വിശ്വംഭരന്‍, രാജശ്രീ മേനോന്‍, വിനോദ് കണ്ണിക്കര, സായന്ത് മധുസൂദനന്‍, പ്രസാദ് തുരുത്ത്, ശ്രീരാജ് സുബ്രഹ്മണ്യന്‍, ബ്രിജേഷ് ശിവറാം എന്നിവര്‍ സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

