Featured
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി റിയാദില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ജി സി സിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായുള്ള സംയുക്ത മന്ത്രിതല യോഗത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പൊതുവായ താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Continue Reading