പുതുവര്‍ഷത്തില്‍ ഹൃദയം കവര്‍ന്ന് ഖത്തര്‍ വെളിച്ചം

Web Desk
1 Min Read

ദോഹ: ഖത്തര്‍ വെളിച്ചം മാസാന്തര യോഗത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് അഥവാ ബി എല്‍ എസ് ട്രെയിനിങ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. മുഹമ്മദ് അസ്ലമാണ് വെളിച്ചം പ്രവര്‍ത്തകര്‍ക്കും മറ്റു നാട്ടുകാര്‍ക്കും സി പി ആര്‍ പരിശീലനം നല്‍കിയത്.

city exchange

ഹൃദയസ്തംഭനം മൂലമോ ഹൃദയാഘാതം മൂലമോ നമ്മുടെ കണ്മുന്നില്‍ ഒരാള്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയുണ്ടായാല്‍ പരിഭ്രമിച്ചു നില്‍ക്കാതെ അടിയന്തിര പ്രഥമ ശുശ്രൂഷ നല്‍കാന്‍ നമ്മള്‍ പ്രാപ്തരാവണമെന്നുള്ള ആത്മവിശ്വാസം കൂടി കൈവരിക്കത്തക്ക വിധത്തിലുള്ളതായിരുന്നു രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പരിശീലനം.

വെളിച്ചം വൈസ് പ്രസിഡണ്ട് അലി പള്ളിയില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബൈര്‍ ചാന്തിപ്പുറം സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് അംഗം ജലീല്‍ പി കെ എം ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!