ദോഹ തുറമുഖത്ത് അയ്യായിരത്തിലധികം വിനോദസഞ്ചാരികളുമായി രണ്ട് ക്രൂയിസ് കപ്പലുകളെത്തി

Web Desk
1 Min Read

ദോഹ: അയ്യായിരം വിനോദസഞ്ചാരികളും 2,185 ക്രൂ അംഗങ്ങളുമായി എത്തിയ എം എസ് സി വേള്‍ഡ് യൂറോപ്പ, ലെ ബൊഗെയ്ന്‍വില്ലെ എന്നീ രണ്ട് ക്രൂയിസ് കപ്പലുകള്‍ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു.

city exchange

ദോഹയില്‍ നിന്ന് അറേബ്യന്‍ ഗള്‍ഫിലെ നിരവധി തുറമുഖങ്ങളിലേക്ക് പോകുന്ന മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം ആയിരം പുതിയ വിനോദസഞ്ചാരികളും ചേരുമെന്നും എം എസ് സി യൂറോപ്പയില്‍ കയറുന്ന ക്രൂവിനൊപ്പം മവാനി ഖത്തര്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വ്യക്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള എം എസ് സി ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള എം എസ് സി വേള്‍ഡ് യൂറോപ്പ മാള്‍ട്ടീസ് പതാകയും ലെ ബോഗെയ്ന്‍വില്ലെ ഫ്രഞ്ച് പതാകയുമാണ് വഹിക്കുന്നത്.

- Advertisement -
Ad image

333 മീറ്റര്‍ നീളമുള്ള എം എസ് സി വേള്‍ഡ് യൂറോപ്പയ്ക്ക് 6,700-ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 294 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലെ ബൊഗെയ്ന്‍വില്ലെയ്ക്ക് 131 മീറ്റര്‍ നീളമുണ്ട്.
പാരിസ്ഥിതിക സുസ്ഥിരതയുടെ കാര്യത്തില്‍, രണ്ട് കപ്പലുകളും നൂതനവും പരിസ്ഥിതി സൗഹൃദവുമാണ്.

2021-2022 ക്രൂയിസ് ടൂറിസം സീസണ്‍ ആരംഭിച്ചതിന് ശേഷം ഖത്തറിന്റെ ക്രൂയിസ് മേഖല ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!