ഇന്‍കാസ് ഖത്തര്‍ ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍കാസ്- കിയ ഖത്തര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ 2023ന്റെ ഭാഗമായി ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഖത്തര്‍ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ ഐ സി സി അശോകാ ഹാളില്‍ നടന്ന റാപ്പിഡ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ ഇരുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

city exchange

ചെസ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന കര്‍മ്മം ഖത്തര്‍ ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി യൂസുഫ് മുഹമ്മദ് അല്‍ മുതവ്വയും ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ഷന്‍ക്പാലും കരുക്കള്‍ നീക്കി സംയുകത്മായി നിര്‍വ്വഹിച്ചു. ചെസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്മ്യൂണിറ്റിയും ഇന്‍കാസും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നും ഖത്തര്‍ ചെസ് അസോസിയേഷന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് യൂസുഫ് മുഹമ്മദ് അല്‍ മുതവ്വ പറഞ്ഞു.

ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, കിയ ഖത്തര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, അഡ്വ. ജാഫര്‍ ഖാന്‍, അബ്രഹാം കെ ജോസഫ്, സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ കണ്‍വീനര്‍ പ്രദീപ് പിള്ളൈ, ഷാനവാസ് ബാവ, മുഹമ്മദ് കുഞ്ഞി ടി കെ, വി എസ് അബ്ദുറഹ്മാന്‍, കുല്‍ദീപ് കൗര്‍, ഈപ്പന്‍ തോമസ്, ദീപക് ഷെട്ടി, നന്ദിനി അബ്ബ ഗൗനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചെസ് ആന്റ് ബാഡ്മിന്റണ്‍ ഹെഡ് കെ വി ബോബന്‍ സ്വാഗതവും ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു.

കളി നിയന്ത്രിച്ച ആര്‍ബിറ്റര്‍ ജെയ്‌സ് ജോസഫിനുള്ള (ക്യു സി എ) പ്രത്യേക ഉപഹാരം ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് കൈമാറി.

- Advertisement -
Ad image

ടൂര്‍ണ്ണമെന്റില്‍ അബിന്‍ സാജന്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അമൂല്യ ഗുരു പ്രസാദ്, ഇര്‍ഫാന്‍ സുലൈമാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്ക് ഡേവിസ്സ് ഇടശ്ശേരി, അഹദ് മുബാറക്, എം പി മാത്യു, ഷിബു സുകുമാരന്‍, ഷെമീര്‍ പുന്നൂരാന്‍, ബ്രില്‍ജോ മുല്ലശ്ശേരില്‍, ഹനീഫ് ചാവക്കാട്, ശിഹാബ് കെ ബി, ഫാസില്‍ ആലപ്പുഴ, ജോജി ജോര്‍ജ്, നിയാസ് സാലി, ഷാഹുല്‍ ഹമീദ് മലപ്പുറം, അബ്ദുല്‍ റഊഫ്, അബ്ദുല്‍ റസാഖ് കൊല്ലം, ഇഖ്ബാല്‍ ബദറുദ്ദീന്‍, അന്‍ഷാദ് ആലുവ, ദാസ്സില്‍ വി ജോസഫ്, അശ്‌റഫ് വാകയില്‍, അന്റു തോമസ് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!