

ദോഹ: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് എടയ്യന്നൂരിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കലാക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു.

ആരുടെ മുന്നിലും തലതാഴ്ത്താതെ നെഞ്ച് വിരിച്ച് കൊണ്ട് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി നിലനിന്ന പ്രിയ സഹോരനായിരുന്നു ശുഹൈബ് എന്ന് ശ്രീരാജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, നിഹാസ് കോടിയേരി, അഭിഷേക് മാവിലായി, സഫീര്‍ കരിയാട്, പ്രശോഭ് നമ്പ്യാര്‍, ഷമീര്‍ മട്ടന്നൂര്‍ എന്നിവര്‍ ശുഹൈബിനെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ ആറളം നന്ദിയും രേഖപ്പെടുത്തി.
