ധനം ബി എഫ് എസ് ഐ സമിറ്റും അവാര്‍ഡ് നൈറ്റും 22ന്

Web Desk
3 Min Read

കൊച്ചി: ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി എഫ് എസ് ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും ഫെബ്രുവരി 22ന് കൊച്ചിയില്‍ നടക്കും. ധനം മാഗസിന്‍ സംഘടിപ്പിക്കുന്ന സമിറ്റ് എല്‍ ഐ സി മാനേജിംഗ് ഡയറകടര്‍ ബി സി പട്നായിക്ക് ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് എം ഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്‍ ‘ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അവാര്‍ഡ് നൈറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി മുഖ്യാതിഥിയായിരിക്കും.

city exchange

കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പതര മുതല്‍ രാത്രി ഒന്‍പതര വരെ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും.

മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എം ഡി വി പി നന്ദകുമാര്‍, മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും സ്ഥാപകനുമായ സൗരഭ് മുഖര്‍ജി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സി ഇ ഒയുമായ പൊറിഞ്ചു വെളിയത്ത്, ആംഫി ചീഫ് എക്സിക്യൂട്ടിവ് എന്‍ എസ് വെങ്കിടേഷ്, ഏണസറ്റ് ആന്റ് യംഗ് അസോസിയേറ്റ് പാര്‍ട്ണര്‍ രാജേഷ് നായര്‍, വര്‍മ ആന്റ് വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സതീഷ് മേനോന്‍, ഡി ബി എഫ് എസ് എം ഡിയും സി ഇ ഒയുമായ പ്രിന്‍സ് ജോര്‍ജ്, അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സാരഥി ഉത്തര രാമകൃഷ്ണന്‍, ദുബായ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രൊഫ. ഉജ്ജ്വല്‍ കെ ചൗധരി, എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് ഫാക്കല്‍റ്റി ഡോ. അനില്‍ ആര്‍ മേനോന്‍, കെ വെങ്കിടാചലം അയ്യര്‍ ആന്റ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷക നിരയിലുണ്ട്.

- Advertisement -
Ad image

അവാര്‍ഡ് നിശയില്‍ ധനം ബി എഫ് എസ് ഐ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ധനം പി എസ് യു ബാങ്ക് ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരം ബാങ്ക് ഓഫ് ബറോഡയ്ക്കും ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരം ആക്സിസ് ബാങ്കിനും സ്മ്മാനിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക് (വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍ 2022- കേരള ബി എഫ് എസ ്ഐ സെഗ്്‌മെന്റ്), മുത്തൂറ്റ് ഫിനാന്‍സ് (ധനം എന്‍ ബി എഫ് സി ഓഫ് ദി ഇയര്‍ 2022), എസ് ബി ഐ മ്യൂച്വല്‍ ഫണ്ട് (ധനം ബെസ്റ്റ് സെല്ലിംഗ് മ്യൂച്വല്‍ ഫണ്ട് കമ്പനി ഓഫ് ദി ഇയര്‍ 2022- കേരള), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ധനം ലാര്‍ജസ്റ്റ് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ ഓഫ് ദി ഇയര്‍ 2022- കേരള), എല്‍ ഐ സി ഓഫ് ഇന്ത്യ (ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2022), ന്യൂ ഇന്ത്യ അഷ്വറന്‍സ് (ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2022) എന്നിവയാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.

എല്‍ ഐ സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ ടി സി സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Share This Article
Leave a Comment
error: Content is protected !!