മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍ തിരിച്ചെത്തുന്നു

Web Desk
1 Min Read

ദോഹ: പലഹാരങ്ങള്‍, കലകള്‍, കരകൗശല വസ്തുക്കള്‍, അതുല്യമായ സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഷോപ്പിംഗ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്ത് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ ബസാര്‍ തിരിച്ചെത്തുന്നു. ഫെബ്രുവരി 24 മുതല്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും ബസാര്‍ പ്രവര്‍ത്തിക്കും.

city exchange

മിയ ബസാര്‍ പഴയ സൂഖ് പാരമ്പര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. വാരാന്ത്യങ്ങള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചെലവഴിക്കാനുള്ള മികച്ച സ്ഥലമാണിത്.

മിയ പാര്‍ക്കില്‍ ആസ്വദിക്കാനാകുന്ന സൗകര്യങ്ങളോടൊപ്പം ഖത്തര്‍ മ്യൂസിയം കടല്‍ത്തീര ഫുഡ് കിയോസ്‌കില്‍ ഭക്ഷണ പാനീയ വിതരണവുമുണ്ട്. താldര്യമുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ അന്വേഷണങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വഴിയോ +974 31060040 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 12-നോ അതിനുമുമ്പോ https://qm.org.qa/en/calendar/food-kiosk-operator-in-mia-park/ എന്നതില്‍ സമര്‍പ്പിക്കാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!