ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപ്പണ്‍ ഫൈനലില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

ദോഹ: ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്സില്‍ നടന്ന ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപ്പണ്‍ 31-ാം പതിപ്പിന്റെ ഫൈനലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

city exchange

ലോക എട്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ് 6-4, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക 70-ാം നമ്പര്‍ ആന്‍ഡി മറെയെ പരാജയപ്പെടുത്തി കിരീടം നേടുന്നത് അമീര്‍ വീക്ഷിച്ചു.

ശൈഖുകള്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ടൂര്‍ണമെന്റിന്റെ അതിഥികള്‍, ടെന്നീസ് ആരാധകരുടെ ഒരു വലിയ സദസ്സ് എന്നിവരുള്‍പ്പെടെ അവരുടെ നിരവധി വിശിഷ്ട വ്യക്തികളും മത്സരം കാണാനെത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!