

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ത്യയില്‍ പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 1,773 രൂപയുണ്ടായിരുന്നത് 2,124 രൂപയിലേക്കെത്തി.

പുതിയ വര്‍ഷത്തില്‍ രണ്ടാം തവണയാണ് പാചക വാതകവിലയില്‍ വര്‍ധനവ് വരുത്തുന്നത്. ജനുവരിയില്‍ വാണിജ്യ സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു.

