

ദോഹ: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ ആകാശം ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും.

ചാറ്റല്‍ മഴയോടൊപ്പം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ പൊടിക്കാറ്റ് വീശിയടിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

