കൊച്ചിയിലെ മഴയില്‍ ആസിഡ് സാന്നിധ്യം

Web Desk
1 Min Read

കൊച്ചി: ബുധനാഴ്ച വൈകിട്ട് കൊച്ചിയില്‍ മഴ പെയ്തതില്‍ ആസിഡ് സാന്നിധ്യം. ശാസ്ത്ര എഴുത്തുകാരന്‍ രാജഗോപാല്‍ കമ്മത്തിന്റെ ഫേസ്്ബുക്ക് പോസ്റ്റിലാണ് ആഡിസ് മഴയെ കുറിച്ചുള്ള സൂചനകള്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹം നടത്തിയ ലിറ്റ്മസ് പരീക്ഷണത്തിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

city exchange

രാജഗോപാല്‍ കമ്മത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ആസിഡ് സാന്നിധ്യം സ്ഥിരീകരിക്കുന്നു. അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഇടത് ലിറ്റ്മസ് പേപ്പറില്‍ നാരങ്ങാനീരിലെ അമ്ല സാന്നിധ്യവും വലതുള്ള ലിറ്റ്മസ് പേപ്പറുകളില്‍ കാണുന്ന നിറംമാറ്റം ആസിഡ് സൂചനയാണെന്നും പറയുന്നു. നാരങ്ങാ നീരിന്റെ പി എച്ച് മൂല്യം 2- 3 ആണ്. കൊച്ചിയില്‍ പെയ്ത മഴയുടേത് 4- 4.5 വരെയാണെന്നും അദ്ദേഹം പറയുന്നു. നേര്‍ത്ത സള്‍ഫ്യൂരിക്ക് ആസിഡിന്റെ സാന്നിധ്യമാണ് അദ്ദേഹം പറയുന്നത്.

ബ്രഹ്മപുരത്തെ മാലിന്യ കേന്ദ്രത്തിന് തീ പിടിച്ചതിന് പിന്നാലെ അന്തരീക്ഷത്തില്‍ രാസമാലിന്യം വര്‍ധിച്ചതായും മഴ പെയ്താല്‍ ആസിഡ് സാന്നിധ്യമുണ്ടാകുമെന്നും നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ വായുവില്‍ രാസമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചതായി കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

- Advertisement -
Ad image

ബ്രഹ്മപുരം തീ പിടുത്തത്തിന് ശേഷം രാസബാഷ്പ കണികകള്‍ക്കു പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറേഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലായിരുന്നു.

Share This Article
Leave a Comment
error: Content is protected !!