മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചതില്‍ മലയാളിയും

Web Desk
1 Min Read

ദോഹ: മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂര്‍ സ്വദേശിയും. ചിത്രകാരനും ഗായകനുമായ ഫൈസല്‍ കുപ്പായി (39) ആണ് മരിച്ച മലയാളി.

city exchange

ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിലെ സജീവ പ്രവര്‍ത്തകനും കലാ- സാംസ്‌ക്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു ഫൈസല്‍ കുപ്പായി. നേരത്തെ ജിദ്ദയിലായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്.

ഭാര്യ: റബീന. മക്കള്‍: റന, നദ, മുഹമ്മദ് ഫാബിന്‍. പിതാവ്: അബ്ദുസ്സമദ്. മാതാവ്: ഖദീജ.

കഴിഞ്ഞ ദിവസമാണ് മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നത്. ബി റിംഗ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിന്‍വശത്തെ കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഏഴുപേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!