യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

Web Desk
1 Min Read

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റാണ് അദ്ദേഹം.

city exchange

അശ്ലീല ചലച്ചിത്ര താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീര്‍ക്കാന്‍ പണം നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് ട്രംപിനെ അറസ്റ്റ് ചെയ്തത്. 2006ല്‍ ട്രംപ് താനുമായി ശാരീരികമായി ബന്ധപ്പെട്ടുവെന്ന ഡാനിയല്‍സിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് പണം നല്‍കിയത്.

2016ലെ തെരഞ്ഞെടുപ്പില്‍ പോണ്‍ താരത്തിന്റെ പ്രസ്താവന തനിക്ക് വിനയാകുമെന്ന് കരുതി ബന്ധം പുറത്തു പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോണ്‍ താരത്തിന് നല്‍കിയ പണം ബിസിനസ് ചെലവായാണ് ട്രംപ് കാണിച്ചത്. ഇതാണ് ക്രിമിനല്‍ കുറ്റമായത്. 1.30 ലക്ഷം ഡോളറാണ് ട്രംപ് ഡാനിയല്‍സിന് നല്‍കിയത്.

- Advertisement -
Ad image

ട്രംപ് ടവറിലെ വീട്ടില്‍ നിന്ന് മാന്‍ഹട്ടന്‍ കോടതിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജനക്കൂട്ടത്തേയും മാധ്യമ ക്യാമറകളേയും നോക്കി കൈവീശുകയും മുഷ്ടി ചുരുട്ടുകയും ചെയ്ത ട്രംപ് കോടതിയിലെത്തുന്നതിന് മുമ്പ് തന്റെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റില്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെ അതിശയകരമായി തോന്നുന്നുവെന്നും കൊള്ളാം, അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നും ഇത് അമേരിക്കയില്‍ നടക്കുന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍) എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Share This Article
Leave a Comment
error: Content is protected !!