രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതിനെതിരെ കത്തയക്കല്‍ കാംപയിന്‍

Web Desk
1 Min Read

ആലുവ: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്കെതിരെ അണ്‍ ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി നടത്തിയ പ്രധാനമന്ത്രിക്ക് കത്തയക്കല്‍ പരിപാടിയുടെ ഭാഗമായി യു ഡബ്ല്യു ഇ സി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ കത്തയക്കല്‍ പരിപാടി കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, യു ഡി എഫ് ആലുവ നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ മുജീബ്, യു ഡബ്ല്യു ഇ സി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കൊല്ലം പറമ്പില്‍, ജില്ലാ സെക്രട്ടറി ഝാന്‍സി സലാം, മണ്ഡലം പ്രസിഡന്റ് എം ഒ ജറാള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേതാക്കളായ എം എ എം മുനീര്‍, ലൈസ സെബാസ്റ്റ്യന്‍, ആര്‍ രഹന്‍ രാജ്, ഫാസില്‍ ഹുസൈന്‍, സിനി സിയാ, ടി എം എ ഇബ്രാഹിം കുട്ടി, സോണി സെബാസ്റ്റ്യന്‍, രാജേഷ് പുത്തനങ്ങാടി, എം എസ് സനു, എസ് സലീം, വി കെ എ മജീദ്, ഷാജന്‍ പുറയാര്‍, എം ആര്‍ അനില്‍ കുമാര്‍, ജോണി ക്രിസ്റ്റഫര്‍, ടി എ നവാസ്, എ എ നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!