
ദോഹ: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും ഖത്തര്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനിയും ഖത്തറില്‍ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ ഉന്നതയോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തറിലെത്തിയത്.

Met Sheikh Mohammed bin Abdulrahman Al Thani @MBA_AlThani_ DPM & FM Qatar during my stop over in Doha.
Had useful exchange of views on Afghanistan pic.twitter.com/dDoWTCp4zz
— Dr. S. Jaishankar (@DrSJaishankar) August 20, 2021
താലിബാന് പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ സാഹചര്യം വിലയിരുത്തിയതോടൊപ്പം സംയുക്തമായി പ്രവര്ത്തിക്കാനാവുന്ന കാര്യങ്ങളെ കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഒരുമിച്ച് നീങ്ങുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
