കിഡ്‌നികള്‍ തകരാറിലായ സഹപ്രവര്‍ത്തകന് സഹായവുമായി ലുലു ജീവനക്കാര്‍

Web Desk
1 Min Read

ദോഹ: രണ്ട് കിഡ്‌നികളും തകരാറിലായ സഹപ്രവര്‍ത്തകന് കൈത്താങ്ങായി ലുലു ഖത്തര്‍ ജീവനക്കാര്‍. ലുലു ഗ്രൂപ്പ് ജീവനക്കാര്‍ സ്വരൂപിച്ച അരലക്ഷം രൂപ കൈമാറി.
ലുലു ദിബ്ബയില്‍ ഐ ടി ഇന്‍ചാര്‍ജായി പ്രവര്‍ത്തിച്ചിരുന്ന ദിനേശ് രണ്ട് കിഡ്‌നികളും തകരാറിലായി പ്രവര്‍ത്തനരഹിതമായതോടെ ഏഴു വര്‍ഷം മുമ്പ് ഒരു കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ഏതാനും ആഴ്ചകളായി കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ തടസ്സം ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ ഇടക്കിടെ ഡലാലിസ് നിര്‍ദ്ദേശിക്കുകയും വീണ്ടും കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനാണ് പോംവഴിയെന്ന് അറിയിച്ചിരിക്കുകയാണ്.

city exchange

മുപ്പത് ലക്ഷത്തോളം രൂപയാണ് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് ആവശ്യമായി വരിക. ഈ സാഹചര്യത്തിലാണ് ലുലു ജീവനക്കാര്‍ സഹായവുമായി എത്തിയത്. നിര്‍ധന കുടുംബാംഗമായ ദിനേശിനെ കഴിയുന്നവര്‍ക്ക് സഹായിക്കാവുന്നതാണ്.
ലുലു ജീവനക്കാരുടെ സഹായം തണല്‍ പ്രസിഡന്റ് സി എല്‍ ജോയി ദിനേഷിന്റെ വീട്ടിലെത്തി കൈമാറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!