

ദുബൈ: ഇന്ത്യന്‍ പിന്നണി ഗായകന്‍ ജി വേണുഗോപാലിനു ദുബൈ ഗോള്‍ഡന്‍ വിസ നല്‍കി. നിരവധി ചലച്ചിത്ര ഗാനങ്ങളിലെ ശബ്ദവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവുമായ ജി വേണുഗോപാലിനു ഗോള്‍ഡന്‍ വിസ ലഭ്യമാക്കിയത് അല്‍ക്വിസൈസ് എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന പാല്‍സ് ബിസിനസ് ഹബ്ബാണ്.

തന്റെ കലാ ജിവിതത്തിന് മലയാളികള്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായുള്ള യു എ ഇ നല്‍കിയ വലിയ അംഗീകാരമാണിതെന്നും ഈ സ്‌നേഹ സൗഹാര്‍ദ്ദം ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഗവണ്മെന്റ് സേവന ദാതാക്കളായ പാല്‍സ് ബിസിനസ് ഹബ്ബ് കുറഞ്ഞകാലം കൊണ്ട് നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

ഗോള്‍ഡന്‍ വിസാ പ്രൊഫഷണല്‍ സേവനങ്ങള്‍ക്ക് പാല്‍സ് ബിസിനസ് ഹബ്ബ് എം ഡി എ പി മജീദ്, സി ഇ ഒ അബ്ദുള്ള കമാല്‍, മാനേജര്‍ മുസാഫിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ കാരാടന്‍ ലാന്റ് സി എം ഡി സുലൈമാന്‍ കാരാടാന്‍, ഗായകന്‍ അന്‍സാര്‍ ഇസ്മായില്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഹൈദ്രോസ് തങ്ങള്‍, ചാക്കോ, കേണ്‍ഗ്രസ് നേതാവ് ലത്തീഫ് പടിക്കല്‍, യു എ ഇയിലെ സംഗീത കൂട്ടായ്മ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

