ശൈഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

Web Desk
0 Min Read

ദുബൈ: അബൂദബിയുടെ സാംസ്‌കാരിക ഉത്സവമായ ശൈഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അബൂദബി അല്‍ വത്ബയില്‍ കൊടിയേറും.

city exchange

120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ നാലായിരത്തിലേറെ പരിപാടികള്‍ അരങ്ങേറും. 2023 മാര്‍ച്ച് 18നാണ് അവസാനിക്കുക. ആഴ്ചതോറും കരിമരുന്ന് പ്രകടനമുണ്ടാവും.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു എ ഇ, നാഗരികത ഏകീകരിക്കുന്നു’ എന്ന പ്രമേയത്തിലാണ് അല്‍ വത്ബയില്‍ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക.

Share This Article
Leave a Comment
error: Content is protected !!