

ദോഹ: അറബ് ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് അറബ് പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കണമെന്ന് അറബ് ലീഗിനോട് ദോഹയില്‍ നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രസ് സെന്റര്‍ ആസ്ഥാനത്താണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്ത സെമിനാര്‍ ഖത്തര്‍ പ്രസ് സെന്റര്‍ പ്രസിഡന്റ് സാദ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹി ഉദ്ഘാടനം ചെയ്തു.

‘അറബ് ലീഗ് അറബ് റീജിയണല്‍ സിസ്റ്റത്തിന്റെ ന്യൂക്ലിയസ്’, ‘അറബ് ലീഗിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍’, ‘അറബ് ലീഗ് അറബ് പൗരന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നുണ്ടോ?’ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച.
വിദഗ്ധരെയും ബുദ്ധിജീവികളെയും സംഘടിപ്പിച്ച് അറബ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് സെമിനാറെന്ന് ഖത്തര്‍ പ്രസ് സെന്റര്‍ പ്രസിഡന്റ്് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

