ബലേഭേഷ് ഡല്‍ഹി ഹൈക്കോടതി: സമൂഹത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ ജാഗ്രതൈ; മറുനാടന്‍ പെട്ടു

Web Desk
2 Min Read

ന്യൂഡല്‍ഹി: മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടന്‍ മലയാളിയുടെ ഉടമയായ ഷാജന്‍ സ്‌കറിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തി.

city exchange

ലുലു ഗ്രൂപ്പിനും ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ ഷാജന്‍ സ്‌കറിയയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി സമന്‍സ് അയച്ചു.

നിര്‍ദ്ദേശം പാലിക്കാന്‍ മറുനാടന്‍ മലയാളി തയ്യാറായില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ഇത് മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു.

തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഷാജന്‍ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഷാജന്‍ സ്‌കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ ഷാജന്‍ സ്‌കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാന്‍ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു ഷാജന്‍ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഷാജന്‍ സ്‌കറിയക്കെതിരെ രൂക്ഷ വിമര്‍ശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Share This Article
Leave a Comment
error: Content is protected !!