

തിരുവനന്തപുരം: ദുബായിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം രണ്ടേ മുക്കാല്‍ മണിക്കൂറിന് ശേഷം അടിയന്തിര തിരിച്ചിറക്കല്‍ നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി തിരിച്ചെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്ക് വിമാനം പറന്നത്. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിന്റെ എ സിയില്‍ തകരാര്‍ കണ്ടെത്തിയതാണ് അടിയന്തിര തിരിച്ചിറക്കലിന് കാരണം. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് കൊണ്ടുപോകുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

