പച്ചക്കറി കൃഷിക്ക് തുടക്കമായി

Web Desk
1 Min Read

ആലുവ: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ ഒരു ലക്ഷം കൃഷിയിടങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയിടത്തില്‍ വിത്ത്, നടീല്‍ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിര്‍വ്വഹിച്ചു.

city exchange

15-ാം വാര്‍ഡില്‍ പളളിക്കേരി പാടത്താണ് കൃഷി ആരംഭിച്ചത്. തുടര്‍ന്ന് വാര്‍ഡിലെ അഞ്ച് കര്‍ഷകരെ ആദരിച്ചു. വാര്‍ഡ് അംഗം പി എസ് യൂസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, മെമ്പര്‍മാരായ ലൈല അബ്ദുല്‍ ഖാദര്‍, രാജേഷ് പുത്തനങ്ങാടി, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി നാസര്‍, കൃഷി അസിസ്റ്റന്റ് സരിത എസ്, വാര്‍ഡ് ജാഗ്രത സമിതി അംഗങ്ങളായ സലീം വടാപ്പിള്ളി, അബൂബക്കര്‍ സി എം, മനു മൈക്കിള്‍, സി ഡി എസ് മെമ്പര്‍ തസ്‌നി സുധീര്‍, സൈനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വാര്‍ഡിലെ കര്‍ഷകരായ ബീരാന്‍ സി എ, നബീസ കാദര്‍, ഗൗരി, അബ്ദുല്‍ ഖാദര്‍, നിഷാദ് സി എ, ഹമീദ് സി എം എന്നിവരെയാണ് ആദരിച്ചത്. വെണ്ട, പയര്‍, പടവലം, തക്കാളി, പച്ചമുളക്, വഴുതന, പീച്ചില്‍ തുടങ്ങിയ പച്ചക്കറികളും വാഴയുമാണ് കൃഷി ചെയ്യുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!