

ദോഹ: ഹൈവേ പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന സ്ട്രീറ്റ് 33 നവീകരണ പദ്ധതിയുടെ ഭാഗമായി അല്‍ കസറത്ത് സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 33നെയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് അഷ്ഗാല്‍ തുറന്നു.

ഭൂനിരപ്പില്‍ എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതിനുള്ള സിഗ്നലുകള്‍ ഉള്‍പ്പെടെ പഴയ റൗണ്ട് എബൗട്ട് രണ്ട് ലെവല്‍ ഇന്റര്‍ചേഞ്ചായി മാറ്റി. ട്രാഫിക് സിഗ്നലിന് മുകളിലൂടെ കടന്നുപോകുന്ന 215.70 മീറ്റര്‍ പാലവും സ്ട്രീറ്റ് 33ലൂടെ സ്വതന്ത്രമായ ഒഴുക്ക് നല്കുന്നു. പുതിയ ജംഗ്ഷന് ഗതാഗതം വര്‍ധിപ്പിക്കും.

ദോഹയില്‍ നിന്ന് അല്‍ കസറത്ത് സ്ട്രീറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഇന്റര്‍ചേഞ്ച് പ്രധാന ലിങ്കായിരിക്കും. സ്ട്രീറ്റ് 33ന്റെ മെച്ചപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കുന്നതിന്, വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിനെയും സ്ട്രീറ്റ് 33നെയും ബന്ധിപ്പിക്കുന്ന പഴയ റൗണ്ട്എബൗട്ട് രണ്ട് മാസത്തേക്ക് താല്‍ക്കാലികമായി അടച്ചിടും.

