കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഓന്നാഘോഷവും മെഗാ പായസ മത്സരവും

Web Desk
1 Min Read

ദോഹ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി പത്തു ദിവസമായി ഓണ്‍ലൈനില്‍ ഓണാഘോഷം വിരല്‍ തുമ്പിലോരോണത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ദോഹ ഒയാസീസ് ബീച്ച് റിസോല്‍ട്ടില്‍ ഒത്തുകൂടി.

city exchange

പരിപാടിയുടെ ഭാഗമായി പൂക്കളം ഇട്ടും വനിത വിഭാഗം തിരുവാതിര അവതരിപ്പിച്ചും ആഘോഷിച്ചു. ഓണ്‍ലൈനില്‍ പ്രശസ്ത ഗായകന്‍ അശ്വനിദേവ് സംഗീത കച്ചേരി അവതരിപ്പിച്ചു.

പ്രസിഡണ്ട് മന്‍സൂര്‍ അലി ഓണസന്ദേശം കൈമാറി. ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ മൂസ, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ സി എല്‍, ഷാജി പീവീസ്, റാഷിദ് സമസ്യ, രശ്മി ശരത്, ധന്യ, ജുനൈദ് അമ്പട്ടേരി, നിസാര്‍ കീഴരിയൂര്‍, റഷീദ് കൂരോളി, ശബീജ് ആര്‍ എം എസ്, സുനില്‍ ഇബ്രാഹിം, രഞ്ജിത്ത്, റഷീദ് മൂടാടി എന്നിവര്‍ നേതൃത്വം നല്‍കി. ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ എസ് പി എച്ച് മുഖ്യാതിഥിയായിരുന്നു. ഷാജഹാന്‍ മുന്ന മാവേലിയായി.

- Advertisement -
Ad image

കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 22 ന് ഖത്തറിലെ 50 ടീമുകളെ പങ്കെടുപ്പിച്ചു മെഗാ പായസ മത്സരവും ഓണാഘോഷം സംഘടിപ്പിക്കുന്ന വിളംബരം കൂടിയായിരുന്നു പ്രസ്തുത പരിപാടി.

Share This Article
Leave a Comment
error: Content is protected !!