പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അന്തരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ പിതൃഅമീറും മഹാനായ ഭരണാധികാരിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി രാവിലെ അന്തരിച്ചതായി അമീരി ദിവാന്‍ അറിയിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു.

city exchange

‘അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഉറച്ച വിശ്വാസത്തോടെ, ഇന്ന് രാവിലെ അന്തരിച്ച പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തില്‍ രാജ്യം ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് അല്ലാഹു കരുണ ചൊരിയട്ടെ,’ എന്നാണ് അമീരി ദിവാന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നത്.

1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച ശൈഖ് ഹമദ്, ആധുനിക ഖത്തറിന്റെ ശില്‍പ്പികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രകൃതിവാതക സമ്പത്തിന്റെ കരുത്തില്‍ ഖത്തര്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വന്‍ മുന്നേറ്റം കൈവരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു.

ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ആഗോള നയതന്ത്രത്തിലും നിക്ഷേപ മേഖലയിലും കായികരംഗത്തും ശക്തമായ സാന്നിധ്യമായി മാറി. രാജ്യത്തിന്റെ വികസനത്തിനും ആധുനികവത്ക്കരണത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013-ല്‍ അദ്ദേഹം സ്വമേധയാ അധികാരം മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കൈമാറുകയായിരുന്നു.

- Advertisement -
Ad image

ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ 18 വര്‍ഷത്തെ ഭരണകാലത്ത് ഖത്തര്‍ നിരവധി ചരിത്രനേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ദോഹ വേദിയായതും 2012-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം സംഘടിപ്പിച്ചതും ലെബനനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട ദോഹ കരാറും, ഫതാഹ്ഹമാസ് ദോഹ കരാറും അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നയതന്ത്ര നേട്ടങ്ങളായിരുന്നു. കൂടാതെ, 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതും വേദി നേടിയെടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.

Share This Article
Leave a Comment
error: Content is protected !!