

ദോഹ: ജോലി നഷ്ടപ്പെട്ടു ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ കഴിയാതെയും ഭക്ഷണത്തിനു പോലും പ്രയാസപ്പെടുകയും ചെയ്തിരുന്ന ആലുവ സ്വദേശി ജമാല്‍ ഐ സി എഫ് തണലില്‍ നാട്ടിലെത്തി.

അല്‍ഖോറിലെ സ്വകാര്യ കമ്പനിയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനു ശേഷം അല്‍ മീറയിലെ ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഐ ഡി പുതുക്കാന്‍ ഫാഇദയായി ആവശ്യപ്പെട്ട തുക പൂര്‍ണ്ണമായി കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കമ്പനി കേസ് കൊടുത്തതിനാല്‍ ഭയചകിതനായി ഭക്ഷണത്തിനു പോലും പ്രയാസം നേരിട്ടു ഒരു മാസത്തോളമായി നേപ്പാളി ക്യാമ്പില്‍ കഴിയുന്ന വിവരം സൗദിയിലുള്ള അദ്ദേത്തിന്റെ കൂട്ടുകാര്‍ ഖത്തറിലെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.

വിവരം ബന്ധപ്പെട്ടവര്‍ ഐ സി എഫിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. ഐ സി എഫ് നോര്‍ത്ത് സെന്‍ട്രല്‍ വെല്‍ഫെയര്‍ സമിതി ഹുസ്സൈന്‍ ഹാജി കഞ്ഞിപ്പുരയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായുകയായിരുന്നു.
42 ദിവസത്തോളം പ്രവര്‍ത്തി ദിനങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ടാണ് അദ്ദേത്തിനു നാട്ടില്‍ പോവാനുള്ള കടലാസുകള്‍ ശരിയാക്കിയത്.

