
ദുബൈ:വിദേശത്തു നിന്ന് ദുബൈ സന്ദര്‍ശനത്തിനെത്താന്‍ ജി ഡി ആര്‍ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പുറപ്പെടല്‍ രാജ്യത്ത് 48 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ,വിമാനത്താവളത്തില്‍ ആറ് മണിക്കൂറിനുള്ളില കോവിഡ് ദ്രുത പരിശോധനയില്‍ നെഗറ്റീവ് എന്നീ സാക്ഷ്യപത്രങ്ങള്‍ ലഭ്യമായാല്‍ മതി .എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത് .

പുതിയ ഉത്തരവ് എന്ന് നിലവില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. പുതുതായി നല്‍കിയ സന്ദര്‍ശക വിസകളുമായി യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് ജി ഡി ആര്‍ എഫ് എ അല്ലെങ്കില്‍ ഐ സി എ അനുമതി ആവശ്യമായി വരില്ല. അതേസമയം സന്ദര്‍ശക വിസ നല്‍കുന്നത് യു എഇ പുനരാരംഭിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ലഭ്യമാണ് . തൊഴില്‍, ഹ്രസ്വ സന്ദര്‍ശനം അല്ലെങ്കില്‍ ദീര്‍ഘകാല താമസം, ഒന്നിലേറെ തവണ സന്ദര്‍ശനം തുടങ്ങി എല്ലാ വിസകളും ലഭ്യമായിത്തുടങ്ങി. ധാരാളം ഇന്ത്യക്കാര്‍ താമസിയാതെ യു എ ഇ യില്‍ എത്തുമെന്നാണ് അനുമാനം.
