ദേശാഭിമാനി ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം.

city exchange

വൈകിട്ട് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതിനാൽ ഉടൻ മെയ് ത്രയിലേക്ക് മാറ്റി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നതിന്റെ ഇടയിൽ വീണ്ടും രണ്ടു തവണ ഹൃദയാഘാതം വന്നു. പേസ് മേക്കർ ഘടിപ്പിച്ചെങ്കിലും പൾസ് വീണ്ടെടുക്കാനായില്ല. വെന്റിലേറ്ററിലിരിക്കെ 1.05 ന് മരണം സ്ഥിരീകരിച്ചു.

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അമ്മ: സുപ്രഭ ടീച്ചർ (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാർഥിനി). സഹോദരൻ: പ്രജീഷ് കുമാർ (അധ്യാപകൻ, ചെറുവണ്ണൂർ ഗവ. എച്ച് എസ്).

- Advertisement -
Ad image

സംസ്കാരം യൂറോപ്പിലെ മോൾഡോവിൽ മെഡിക്കൽ വിദ്യാർഥിയായ മകൾ എത്തിയ ശേഷം.

Share This Article
Leave a Comment
error: Content is protected !!