

ദോാഹ: ഖത്തര്‍ കെ എം സി സി കോട്ടക്കല്‍ മണ്ഡലം സംഘടിപ്പിക്കുന്ന കലാകായിക മേള ‘കോട്ടക്കല്‍ ഫിയസ്റ്റ’ ലോഗോ പ്രകാശനം തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് നിര്‍വഹിച്ചു.

കോട്ടക്കല്‍ മണ്ഡലത്തിലെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന കലാകായിക മേളക്ക് നവംബര്‍ 10 വെള്ളിയാഴ്ച തുടക്കമാകും.

ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, ഖത്തര്‍ കെ എം സി സി മീഡിയ വിംഗ് കണ്‍വീനര്‍ മദനി വളാഞ്ചേരി, ഹിസ്റ്ററി ക്ലബ്ബ് കണ്‍വീനര്‍ നാസര്‍ കാരക്കാടന്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ തയ്യില്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍, ട്രഷറര്‍ ജാബിര്‍ കൈനിക്കര, വൈസ് പ്രസിഡന്റ് ഷംനാദ് എടയൂര്‍, സെക്രട്ടറിമാരായ അജ്‌നാസ് ആലുങ്ങല്‍, ഷുഐബ് കാട്ടിക്കുളങ്ങര, മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ജംഷി പക്കത്ത്, വളാഞ്ചേരി മുനിസിപ്പല്‍ കെ എം സി സി സെക്രട്ടറി ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.
