ജെബി ജോണിനെ ആദരിച്ചു

Web Desk
1 Min Read

കൂത്താട്ടുകുളം: പ്രവാസി വ്യവസായിയും സംരംഭകനുമായ മണ്ണത്തൂര്‍ കോല്‍ക്കുന്നേല്‍ ജെബി ജോണിനെ കൂത്താട്ടുകുളം പ്രസ് ക്ലബ്ബ് ആദരിച്ചു. പ്രസ് ക്ലബ്ബിന്റെ ആദരവ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ജെബി ജോണിന് സമ്മാനിച്ചു.

city exchange

നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സണ്ണി കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും പാലിയേറ്റീവ് രംഗത്തെ സാന്നിധ്യവുമാണ് ജെ ബി ജോണിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് വലിയ സഹായങ്ങളാണ് ജെബി ജോണ്‍ നല്‍കിയത്. ഇതെല്ലാം പരിഗണിച്ചാണ് ജിബി ജോണിന് ആദരിക്കാന്‍ പ്രസ് ക്ലബ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് എന്‍ സി വിജയ കുമാറും സെക്രട്ടറി സുനീഷ് മണത്തൂരും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!