

ദുബായ്: ആറ് ബില്യണ്‍ യു എസ് ഡോളര്‍ വിലമതിക്കുന്ന 15 അധിക എയര്‍ബസ് എ350- 900കള്‍ക്കുള്ള ഓര്‍ഡര്‍ എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. ഇതോടെ എമിറേറ്റ്സിന്റെ മൊത്തം എ350 ഓര്‍ഡര്‍ ബുക്കിംഗിന്റെ എണ്ണം 65 ആയി.

കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദുബൈയില്‍ നിന്നും 15 മണിക്കൂര്‍ വരെ പറക്കുന്ന ദീര്‍ഘദൂര ദൗത്യങ്ങള്‍ ഉള്‍പ്പെടെ നിരവധി പുതിയ വിപണികള്‍ ലക്ഷ്യമിടുന്നതായും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.

എമിറേറ്റ്സും എയര്‍ബസും തമ്മിലുള്ള ദീര്‍ഘകാല ബന്ധ കരാറില്‍ മറ്റൊരു ശക്തമായ ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതായി എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും എയര്‍ബസ് ഇന്റര്‍നാഷണല്‍ മേധാവിയുമായ ക്രിസ്റ്റ്യന്‍ ഷെറര്‍ പറഞ്ഞു.
