ഗാസയ്ക്ക് 93 ടണ്‍ സഹായവുമായി ഖത്തര്‍

Web Desk
0 Min Read

]ദോഹ: ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെ 93 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റും (ക്യു എഫ് എഫ് ഡി) ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമാണ് (ക്യു ആര്‍ സി എസ്) ഗാസയിലേക്കുള്ള സഹായം തയ്യാറാക്കിയത്.

city exchange

ഇതുവരെ 13 വിമാനങ്ങള്‍ ഗാസയിലേക്ക് 492 ടണ്‍ സഹായം എത്തിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

TAGGED:
Share This Article
Leave a Comment
error: Content is protected !!