

ദുബൈ: തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിബ് എര്‍ദോഗാന്‍ യു എ ഇ സന്ദര്‍ശിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ എക്‌സ്‌പോ 2020ലേക്ക് തുര്‍ക്കി പ്രസിഡന്റിനെ സ്വാഗതം ചെയ്തു.

യു എ ഇ ബിസിനസ് രംഗത്തുള്ളവരോട് തുര്‍ക്കിയില്‍ നിക്ഷേപം നടത്താന്‍ എര്‍ദുഗാന്‍ അഭ്യര്‍ഥിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം.
