

ദോഹ: നവംബര്‍ 28 ചൊവ്വാഴ്ച മുതല്‍ കടല്‍ തീരത്തും കരയിലും ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റടിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റ് ആഴ്ചാവസാനം വരെ തുടരുമെന്നും തണുപ്പ് വര്‍ധിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് തിരമാലകള്‍ ഒന്‍പതു മുതല്‍ 12 അടി വരെ ഉയരാനും സാധ്യതയുണ്ട്.
