കെ- ടെറ്റ് പരീക്ഷ അധ്യാപക ദ്രോഹം; കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച് സര്‍വീസിലുള്ള അധ്യാപകര്‍ക്ക് മാത്രമായി നടത്തിയ കെ ടെറ്റ് പരീക്ഷ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ അധ്യാപകരെ ദ്രോഹിച്ചിരിക്കുകയാണെന്നും അധ്യാപകദ്രോഹ നടപടികള്‍ പിന്‍വലിച്ച് അഞ്ച് ശതമാനം മാത്രം വിജയം നേടിയ പരീക്ഷയിലെ മാര്‍ക്ക് പരിധി വെട്ടിക്കുറച്ച് കൊണ്ട് അധ്യാപകരെ വിജയികളായി പ്രഖ്യാപിക്കണമെന്നും
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

കെ ടെറ്റ് യോഗ്യത നേടാത്ത സര്‍വീസിലുള്ള അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ അവസരം എന്ന നിലക്ക് സര്‍വീസിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് ഈ പരീക്ഷ നടത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് ഈ പരീക്ഷയെ അധ്യാപകര്‍ നോക്കി കണ്ടത്. എന്നാല്‍ അവരുടെയെല്ലാം പ്രതീക്ഷകളെ തല്ലിത്തകര്‍ക്കുന്ന തരത്തില്‍ കടും കട്ടിയായിട്ടാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്.

ഈ പരീക്ഷക്ക് ഇരട്ടി ഫീസ് അധ്യാപകരില്‍ നിന്നും ഈടാക്കി സാമ്പത്തിക ചൂഷണമാണ് സര്‍ക്കാര്‍ നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, സീനിയര്‍ വൈസ് പ്രസിഡണ്ട് എം ടി സൈനുല്‍ ആബിദീന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ പി ബഷീര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി എം എ റഷീദ് മദനി എം പി സലാം, സി എച്ച് ഫാറൂഖ്, എം എ സാദിഖ്, ടി പി റഹീം, മുഹമ്മദലി മിഷ്‌കാത്തി, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്‍ ലത്തീഫ്, നൂറുല്‍ അമീന്‍, പി പി നസീമ, യഹ്യ ഖാന്‍, കെ വി റംല എന്നിവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!