

ദോഹ: കുവൈത്ത് കിരീടാവകാശിയുമായി ഖത്തര്‍ അമീര്‍ ഫോണില്‍ വിളിച്ച് കുവൈത്ത് അമീര്‍ ആരോഗ്യ നിലയെ കുറിച്ച് അന്വേഷണം നടത്തി.

കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ചാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി സംസാരിച്ചത്. കുവൈത്ത് അമീറിന് ആരോഗ്യവും ക്ഷേമവും ഖത്തര്‍ അമീര്‍ ആശംസിച്ചു.

ഖത്തര്‍ അമീറിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ക്കും സാഹോദര്യ വികാരങ്ങള്‍ക്കും കുവൈത്ത് കിരീടാവകാശി നന്ദി അറിയിച്ചു.
